April 19, 2025, 9:26 pm

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലി സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ തൃണമൂൽ കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നു. റാലി ഐക്യത്തിന്റെ പ്രകടനമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും പ്രതിനിധികൾ റാലിയിൽ പങ്കെടുക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി.

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും.