November 28, 2024, 9:05 am

സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം

സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.

മലപ്പുറം കോടതിയില്‍ നേരിട്ട് ഹാജരായാണ് റിയാസ് ജാമ്യമെടുത്തത്.ഡിവൈഎഫ്ഐ മാർച്ചിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.

You may have missed