November 28, 2024, 3:09 am

അനുശ്രീക്ക് വേണ്ടി “കണ്ണെ കനിയെ ഉനെ കൈവിടമാട്ടേൻ” പാടിയത് ഉണ്ണി മുകുന്ദനോ?

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത 2012-ൽ റിലീസായ ഡയ്മണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് ഇപ്പോൾ അനുശ്രീ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഒട്ടേറെ പ്രശംസകൾ താരം നേടിയിരുന്നു.

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അനുശ്രീയുടെ വിവാഹത്തെ പറ്റി ആരാധകർ എപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. മലയാള സിനിമയില്‍ അവിവാഹിതയായി തുടരുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് അനു. താരത്തിന്റെ ഓരോ പോസ്റ്റുകൾ കാണുമ്പോഴും എന്നാണ് വിവാഹം ആരെങ്കിലുമായി പ്രണയമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ കുറേയേറെ കാലമായി ആരാധകർ ചോദിക്കുന്നുണ്ട്. ആരാധകരുടെ ഈ ചോദ്യങ്ങൾക്ക് അനുശ്രീ ഒരിക്കലും മറുപടി പറയാറില്ല.

എന്നാല്‍ കുറച്ച് കാലമായി അനുശ്രീ പ്രണയ ചുവയുള്ള ഫോട്ടോസും വീഡിയോസുമാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഇത് ആരാധകർക്കിടയിൽ ചർച്ചാ വിഷയം ആയിരുന്നു. കഴിഞ്ഞദിവസം അനുശ്രീ പങ്കിട്ട ഒരു വീഡിയോയും അതിനുവന്ന ക്യാപ്‌ഷനും ആണ് ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്നത്. “ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു, എന്നെങ്കിലും നീ എന്നെ വിട്ടുപോകുമോയെന്ന്, അന്ന് അവൻ എന്നോട് പറഞ്ഞു” കണ്ണെ കനിയെ ഉനെ കൈവിടമാട്ടേൻ എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കിൽ അനുശ്രീയുടെ വീഡിയോ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ അനുശ്രീ പ്രണയത്തിലാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിക്കുക്കയാണ്.

ഉണ്ണി മുകുന്ദനാണ് കാമുകൻ എന്ന തരത്തിൽ നിരവധി കമെന്റ്റ്കൾ തരാത്തിന്റെ പോസ്റ്റിനടിയിൽ പ്രത്യക്ഷപ്പെട്ടു. കുറച്ച് നാളുകൾക്ക് മുൻപ് പ്രണയത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനു ഇന്‍സ്റ്റഗ്രാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഈ നോട്ടം അനൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയാണ്’ എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. എന്നാൽ കുറച്ചു നൽകുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ തനിക്ക് വിവാഹം കഴിക്കാൻ പേടിയാണ് എന്നായിരുന്നു താരം നൽകിയ മറുപടി.

You may have missed