കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു .മയക്കുമരുന്ന് കേസിലെ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് ആണ് തടവുചാടിയത്. ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷച്ചതാണ്.രാവിലെ പത്രക്കെട്ട് എടുക്കാൻ പോയതിന്‍റെ മറവിലാണ് പ്രതി രക്ഷപ്പെട്ടത്.
റോഡരികിൽ നിർത്തിയിട്ട ബൈക്കിലാണ് ഇയാൾ കടന്നുകളഞ്ഞത്. ബൈക്ക് പോയത് കണ്ണൂർ ഭാഗത്തേക്കാണെന്നും ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. രക്ഷപ്പെടാനുള്ള പ്ലാൻ മുൻകൂട്ടി തയാറാക്കിയതാണെന്ന് പൊലീസ് പറയുന്നു.പ്രതി പിടികൂടാനായി വ്യാപക പരിശോധന ടൗൺ, സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ധമായി ജയിൽ ചാടി പോയത്.