April 20, 2025, 8:24 am

കെഎൽഎഫ് വേദിയിൽ ജൂഡ് ആന്റണിയോട് തട്ടിക്കയറി കാണികൾ

കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും കാണികളും തമ്മില്‍ തര്‍ക്കം.സിനിമയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് കാണികളിൽ ഒരാൾ പറയുകയും, ഇതിന് ജൂഡ് മറുപടി നൽകുകയും ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. ഈ സെഷനാകെ താന്‍ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്‍റെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് പറഞ്ഞു.

പ്രളയത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാർ സംവിധാനങ്ങളുടെയും പങ്കിനെ ചിത്രം അവഗണിച്ചുവെന്നും, ഇതുവഴി മുഖ്യമന്ത്രിയെ അപമാനിച്ചുവെന്നുമായിരുന്നു കാണികളിൽ ഒരാൾ പറഞ്ഞത്മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്‍റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ചത്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങള്‍ അഭിനയിക്കുകയാണ്. അതുകൊണ്ട് ഉത്തരം പറയാന്‍ സൌകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ജൂഡ് വിശദീകരിച്ചതാണ്. സിനിമയെ വിമർശിക്കാം. എന്നാൽ അധിക്ഷേപിക്കുന്നത് ശരിയല്ല. സിനിമയിൽ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും ജോസി ജോസഫ് പ്രതികരിച്ചു. ഇതിന് പിന്നാലെ കാണികൾ കൂവാൻ ആരംഭിക്കുകയായിരുന്നു.