April 20, 2025, 8:24 am

സംഗത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി.

പ്രസംഗത്തിനിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി. വത്തിക്കാനിൽ വിദേശ വൈദികരുടെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ പ്രസംഗം ഇടയ്ക്ക് നിർത്തിയത്ഇന്നലെ 2 പരിപാടികളിൽ മാർപാപ്പ പ്രസംഗിച്ചിരുന്നു. ഒരു പരിപാടിയിൽ സന്ദേശം എഴുതി നൽകുകയും ചെയ്തു.

ചെറിയ അസുഖമുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം നിർത്തിയത്. ശ്വാസകോശ അണുബാധ മൂലം മാർപാപ്പയ്ക്ക് ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നില്ല.അതേസമയം, വാടക ഗർഭധാരണം നിരോധിക്കണമെന്നാവശ്യപ്പെട്ട ഫ്രാൻസിസ് മാർപാപ്പ രംഗത്ത് വന്നിരുന്നു