April 20, 2025, 5:37 am

വമ്പൻമാര്‍ക്ക് വെല്ലുവിളിയായി ഹനുമാൻ

പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ച് മഹേഷ് ബാബു ചിത്രം ‘ഗുണ്ടൂർ കാരം’. എന്നാല്‍ രണ്ടാം ദിവസത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 13 കോടി രൂപ മാത്രമാണ് ശനിയാഴ്ച ചിത്രം രാജ്യത്തുണ്ടാക്കിയ കളക്ഷൻ. ‘ഹനുമാന്‍’ അതേദിവസം മികച്ച പ്രതികരണവും 11 കോടി രൂപ കളക്ഷനും നേടി.തേജ സജ്ജ നായകനായി എത്തിയ ചിത്രം ഹനുമാൻ ഒരു സര്‍പ്രൈസ് ഹിറ്റായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയില്‍ അധികം ഹനുമാൻ നേടിയാല്‍ അതിശയപ്പെടാനില്ല എന്നാണ് അഭിപ്രായങ്ങള്‍.

തേജ സജ്ജയുടെ ഹനുമാൻ മറ്റ് സിനിമകളുടെ കുതിപ്പിന് വെല്ലുവിളിയാകും എന്നാണ് പ്രതീക്ഷകള്‍. ഹനുമാൻ മികച്ച ഒരു സൂപ്പര്‍ഹീറോ ചിത്രം എന്നതിലുപരിയായി മനോഹരമായി എക്സിക്യൂട്ട് ചെയ്‍ത് ഭാഷാഭേദമന്യേ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന പാൻ ഇന്ത്യൻ ആയി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വിജയത്തില്‍ നിര്‍ണായകമാകുന്നത്.വിനയ് റായി, അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, രാജ ദീപക് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. മഹേഷ് ബാബു ചിത്രത്തിന്മേൽ അപ്രതീക്ഷിത വിജയമുണ്ടാക്കിയാണ് ഹനുമാൻ മുന്നേറുന്നത്.