November 28, 2024, 1:02 am

ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പലക്കാട് വിവേകാനന്ദ ജയന്തി ആഘോഷം നടന്നു.

പാലക്കാട്‌ : ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷം നടന്നു. സനാതന ധർമ്മ പരിഷദ് സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ് ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ട്രസ്റ്റ്‌ ചെയർമാൻ പ്രജീഷ് പ്ലാക്കൽ അധ്യക്ഷതയും, പ്രശസ്ത എഴുത്തുകാരനും തത്വചിന്തകനുമായ സിബിൻ ഹരിദാസ് മുഖ്യപ്രഭാഷണവും നടത്തി. ഭാരതത്തിലെ ഗുരുജനങ്ങളുടെ ഉൾക്കാഴ്ചയുള്ള സ്വാധ്യായങ്ങൾ യുവജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്യേശത്തോടുകൂടിയാണ് ഗുരുദേവ സേവാ മിഷൻന്റെ പ്രവർത്തങ്ങൾ സജീകരിച്ചിക്കുന്നത് എന്ന് ട്രസ്റ്റ്‌ ചെയർമാൻ ശ്രീ. പ്രജീഷ് പ്ലാക്കൻ പറഞ്ഞു . ലഷ്യബോധം, നിസ്വാർത്ഥത, ധൈര്യം എന്നീ വിവേകാനന്ദ ആശയങ്ങളെ പുതുതലമുറ ഉൾക്കൊണ്ടു കൊണ്ട് ദേശവികസനത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ തയാറാകാണാമെന്ന് പി. ആർ. സോംദേവ് തന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ അഭിപ്രായപ്പെട്ടു.ഗുരുദേവ സേവ ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ.പി. ശുദ്ധോധനൻ സ്വാഗതതവും, ട്രഷറർ ശ്രീ.ആർ. മോഹൻദാസ് നന്ദിയും പ്രകാശിപ്പിച്ചു.വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയിൽ വിവിധ ഗ്രാമവികസന പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed