November 28, 2024, 12:04 am

ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണ പഠന സാധ്യത വർദ്ധിച്ചു: വാഴയൂർ സാഫിയിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു…

ആഗോള തലത്തിൽ ഗവേഷണ തലത്തിലും അക്കാദമിക പഠന മേഖലകളിലും ഇസ്ലാമിക് സ്റ്റഡീസ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നതായി മലായ സർവകലാശാല പ്രൊഫസർ ഡോ. ഐസാൻ ബിൻത് അലി പ്രസ്താവിച്ചു.
ഇസ്‌ലാമിക് സ്റ്റഡീസിലെ പുതിയ പ്രവണതകളും നൂതനത്വങ്ങളും” എന്ന വിഷയത്തിൽ
സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പിജി വിഭാഗം ഇസ്ലാമിക് സ്റ്റഡീസും അറബിക് വിഭാഗവും സംയുക്തമായി ആംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അവർ.

പ്രിൻസിപ്പൽ പ്രൊഫ. ഇ.പി. ഇമ്പിച്ചി കോയ ഉദ്ഘാടനം നിർവ്വഹിച്ചു.ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവൻ ഡോ.ഷബീബ് ഖാൻ അധ്യക്ഷത വഹിച്ചു.ബാബാ ഗുലാം ഷാ ബാദ്ഷാ യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് മേധാവി ഡോ.നസീം ഗുൽ. എം ഇ എസ് മമ്പാട് കോളേജ് അസ്സി പ്രൊഫ. ഡോ. ജയഫറലി, തബസ്സും മുഹ്‌യുദ്ദീൻ, എം ഇ എസ് കല്ലടി കോളേജ് അസ്സി പ്രൊഫ. ഡോ. ഫൈസൽ ബാബു, ഡോ.ഹസ്സൻ ശരീഫ് കെ പി, മുനീബ്, മുഹമ്മദ് കാമിൽ , സെമിയ്യ പി എം എന്നിവർ വിവിധ സെഷനുകൾക് നേതൃത്വം നൽകി.
വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രബന്ധങ്ങൾ രണ്ട് ദിവസങ്ങളായി നടന്ന സെഷനുകളിൽ ചർച്ച ചെയ്തു.

You may have missed