എന്റെ ബാക്ക് ബോണാണിവൻ; ബിനീഷ് ചന്ദ്രക്ക് മഞ്ജുവിന്റെ പിറന്നാൾ ആശംസകൾ
എന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യര്‍. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുവാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
വിവാഹത്തിന് ശേഷം അഭിനയജീവിതത്തോട് വിടപറഞ്ഞ മഞ്ജു വാര്യര്‍ പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മഞ്ജുവിന്റെ വിജയത്തിന് പിന്നിൽ ഇപ്പോഴും ഒരു വ്യക്തി ഉണ്ടായിരുന്നു, ബിനീഷ് ചന്ദ്ര എന്ന താരത്തിന്റെ പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഏറ്റവും അടുത്ത സുഹൃത്തും സഹോദരനും ഒക്കെയാണ് മഞ്ജുവിന് ബിനീഷ് ചന്ദ്ര. തന്റെ സന്തതസഹചാരിയായ ബിനീഷ് ചന്ദ്രയുടെ ജന്മദിനമായാ ഇന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്.
ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘എന്റെ ബാക്ക്‌ബോണിവൻ, ഉറ്റസുഹൃത്തിന് ജന്മദിനാശംസകള്‍. ബിനീഷിന് മികച്ച ഒരു വര്‍ഷം ആശംസിക്കുന്നു, നിന്റെ ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തിയാകട്ടെ’ എന്നാണ് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബിനീഷ് ചന്ദ്ര തന്നെയാണ് മഞ്ജു വാര്യര്‍ എന്ന നടിയുടെ നട്ടെല്ല് എന്ന് യോജിച്ച് ചിലര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. മഞ്ജുവിന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം ബിനീഷ് ചന്ദ്രയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും പോസ്റ്റിനടിയിൽ നിറഞ്ഞിരിക്കുകയാണ്.