മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കേന്ദ്ര അന്വേഷണം
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വീണ വിജയന്റെ എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലുമായും തമ്മിലുള്ള അനധികൃത ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
സിഎംആര്‍എലിനൊപ്പം കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം.ബെംഗളുരു രജിസ്ട്രാർ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.