തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും, പന്തളത്ത് തീർത്ഥാടക പ്രവാഹം

ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും.ഇന്ന് ശബരിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാർ ശരണമന്ത്രങ്ങളുമായി പന്തളത്തെത്തി. പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയെ അനുഗമിക്കാനാണ് അയ്യപ്പന്മാരും മാളികപ്പുറങ്ങളും വ്രതശുദ്ധിയോടെ എത്തിയത്.
15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയുംനാളെ പുലർച്ചെ അവിടെ നിന്നു പുറപ്പെടും. ആയിക്കൽ തിരുവാഭരണപ്പാറ, കുത്തുകല്ലുങ്കൽപടി, ഇടക്കുളം അയ്യപ്പക്ഷേത്രം, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, ചമ്പോൺ, മാടമൺ മണ്ടകത്ത്, ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട് ജംക്‌ഷൻ, പെരുനാട് കൂടക്കാവിൽ, വെള്ളാമണ്ണിൽ, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപം, കുനംകര ശബരി ശരണാശ്രമം, പുതുക്കട, തമ്പുരാട്ടിക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ളാഹ സത്രത്തിലെത്തും. നാളെ അവിടെയാണു വിശ്രമം.14ന് പുലർച്ചെ ളാഹയിൽ നിന്നു പുറപ്പെടും