November 28, 2024, 12:22 am

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഓഡിയോ സന്ദേശം പുറത്തിറങ്ങി. ഇന്ന് മുതൽ 11 ദിവസം ഉപവാസമിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22ന് കാത്തിരിക്കുകയാണ്.രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി ചരിത്രപരവും ഐശ്വര്യപ്രദവുമായ ഈ അവസരത്തിൽ പങ്കെടുക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി മോദി ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതിനിടെ, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ തങ്ങളുടെ ഉന്നത നേതാക്കൾ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര് ചൂടുപിടിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും പറഞ്ഞതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. രാം വിരുദ്ധ കോൺഗ്രസ് എന്നാണ് ബി.ജെ.പി.

You may have missed