November 28, 2024, 8:06 am

റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

സപ്ലൈകോ കടകളിൽ സബ്സിഡി സാധനങ്ങൾ നൽകുംമുൻപ് യഥാർഥ ഗുണഭോക്താവാണോയെന്ന് ആധാർ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത്.ആധാർ ഉൾപ്പെടെയുള്ള RCMS ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.

സപ്ലൈകോയുടെ 535 സൂപ്പർ മാർക്കറ്റുകളിലാകും റേഷൻ കാർഡ് ഉടമകളുടെ വിരലടയാളം പരിശോധിച്ച് ആധാർ വിവരങ്ങൾ ഉറപ്പാക്കുന്ന സംവിധാനം ആദ്യം നടപ്പാക്കുകസബ്സിഡി സാധനങ്ങൾ വാങ്ങുന്നവരുടെ റേഷൻ കാർഡ് നമ്പർ നിലവിൽ സപ്ലൈകോയിൽ രേഖപ്പെടുത്തുന്നുണ്ട്.

You may have missed