ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപത്തിന് ലുലു
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദബാദിൽ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ്. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുക . വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മിറ്റിലാണ് പ്രഖ്യാപനം. പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും
വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളിൽ മാളിന്‍റെ മിനിയേച്ചർ പ്രദർശനത്തിന് വെച്ചിട്ടുമുണ്ട്.ഇന്ത്യയിൽ രണ്ട് വലിയ ഷോപ്പിംഗ് മാളുകൾ സ്ഥാപിക്കാൻ പോകുന്നുവെന്ന് നേരത്തെ യൂസഫലി സൂചന നല്‍കിയിരുന്നുപ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥിയായി.