April 20, 2025, 3:44 am

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കും;പോസ്റ്റിന് താഴെ സസ്യാഹാരികളുടെ അധിക്ഷേപം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയാണ് ടെക് കോടീശ്വരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഹവായ് സ്ഥാപനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കെയോലൗ റാഞ്ചില്‍ കന്നുകാലികളെ വളര്‍ത്തുന്നതാണ് പുതിയ സംരംഭം.

ഈയിടെ അദ്ദേഹം ജിയുജിറ്റ്സു ടൂര്‍ണമെന്‍റില്‍ മത്സരിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസിലേക്ക് കടന്നിരിക്കുകയാണ് സക്കര്‍ബര്‍ഗ്. കന്നുകാലി വളര്‍ത്തലാണ് കോടീശ്വരന്‍റെ പുതിയ ബിസിനസ്.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങള്‍ കന്നുകാലികള്‍ക്ക് തീറ്റയായി ഉപയോഗിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.