April 20, 2025, 8:08 am

വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാര സംരക്ഷണ യാത്ര നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഈ മാസം 25 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര.

ഫെബ്രുവരി 15ന് സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് സമരം നടത്തും. ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള തർക്കമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി സർക്കാരിന് പ്രശ്‌നമില്ലെന്നും രാജു അപ്‌സര പറഞ്ഞു.ചെറുകിട വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ഫെബ്രുവരി 15നാണ് പ്രതിഷേധം