November 28, 2024, 10:03 am

യുപിയിലെ അമോറയിൽ ഒന്നിച്ചുറങ്ങാൻ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങൾ പിറ്റേന്ന് മരിച്ച നിലയിൽ

ഉത്തർപ്രദേശ് അംരോഹ ജില്ലയിൽ ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അം​ഗങ്ങളാണ്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്.റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയിൽ ഇപ്പോൾ അതിശൈത്യമാണ് നിലനിൽക്കുന്നത്.

You may have missed