തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം നാളെ മുതൽ സത്യാഗ്രഹം നടത്തും. പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്.. ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കടയ്ക്കൽ റെയിൽവേ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിവരങ്ങൾ ചോർന്നതിനെ തുടർന്നാണ് നടപടി. ഗുരുതരമായ കുറ്റകൃത്യമാണ് ഇയാൾ ചെയ്തതെന്നാണ് കരുതുന്നത്. തുടർന്നാണ് അദ്ദേഹത്തിനെതിരെ ഭരണപരമായ നടപടികൾ ആരംഭിച്ചത്.