November 28, 2024, 12:19 am

ജീവനക്കാരോട് സർക്കാർ കാട്ടുന്നത് കൊടും കൊള്ള: അജ്മൽ ആനത്താൻ

ജനുവരി 24ന് അവകാശ നിഷേധത്തിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കും: കെ പി എസ് ടി എ മൊറയൂർ ബ്രാഞ്ച് കമ്മിറ്റി

മൊറയൂർ: ഭരണത്തുടർച്ചയിൽ എട്ടുവർഷം പൂർത്തീകരിക്കുവാൻ നിൽക്കുന്ന പിണറായി സർക്കാർ സർവീസ് ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഓരോന്നായി നിർദയം വെട്ടി മുറുക്കുകയാണെന്ന് മോങ്ങം എ എം യു പി സ്കൂൾ വെച്ച് നടന്ന കെ.പി.എസ്.ടി.എ മൊറയൂർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താൻ പറഞ്ഞു.

സർക്കാർ ദുർഭരണത്തിലൂടെ അഴിമതിയും കൊടുക്കാര്യസ്ഥതയും ചെയ്തു മുന്നോട്ടു പോകുമ്പോൾ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയായിട്ട് മൂന്നു വർഷമായെന്നും പ്രകടനപത്രികയിലെ പങ്കാളിത്ത പെൻഷൻ വാഗ്ദാനം നിറവേറ്റിയില്ലെന്നും മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് ഉപകാരമില്ലാതെ ബാധ്യതയായി മാത്രം തുടരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

മൊറയൂർ ബ്രാഞ്ച് പ്രസിഡണ്ട് ഒ പി കെ അജ്മൽ അധ്യക്ഷത വഹിച്ചു

കൊണ്ടോട്ടി സബ്ജില്ല സെക്രട്ടറി സാബിൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കെപിഎസ്ടിഎ ബ്രാഞ്ച് സമ്മേളനത്തിൽ സുബ്രഹ്മണ്യൻ പി, താഹിറ ടിപി, ബിജുമോൻ വി, സുരേഷ് കെ ജി, വി വി ശ്രീജേഷ്, സ്റ്റെഫിൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കെപിഎസ്ടിഎ മൊറയൂർ ബ്രാഞ്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

പ്രസിഡന്റ്: അജ്മൽ ഒ പി കെ
സെക്രട്ടറി: ശ്രീജേഷ് വി വി
ട്രഷറർ: സ്റ്റെഫിൻ തങ്കച്ചൻ

You may have missed