രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് അപലപനീയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് കേരളത്തില്‍ ഇതുവരെ കാണാത്ത സംഭവമാണെന്നും ഇത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനകീയ സമരങ്ങൾ നാട്ടിൽ സാധരണ ഉള്ളതാണ്. കുറച്ചുകൂടി ജനാധിപത്യപരമായി നീങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതികരിക്കാൻ ഉള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ല. അടിച്ചമർത്താൻ തുടങ്ങിയാൽ സിപിഐഎമ്മിന് കേന്ദ്രത്തെ വിമർശിക്കാൻ പറ്റാതെയാകുമെന്നും കുഞ്ഞാലിക്കുട്ടി. പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ശരിയല്ല. കേരളത്തില്‍ ഇതുവരെ കാണാത്ത സംഭവമാണത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രതിഷേധം ഉണ്ടായിരുന്നുഅടിച്ചമര്ത്താന് തുടങ്ങിയാല്‍ പിന്നെ കേന്ദ്രത്തിനെ വിമര്‍ശിക്കാന്‍ കഴിയാതെ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു