മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു
ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു.
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13-ന് വൈകീട്ട് അഞ്ചിന് പ്രസാദ ശുദ്ധിക്രിയകൾ നടക്കും. ഉഷപൂജയ്ക്കുശേഷം ജനുവരി 14-ന് ബിംബശുദ്ധിക്രിയകളും നടക്കും. മകരവിളക്ക് – ജനുവരി 15. പുലർച്ചെ 2 മണിക്ക് തുറക്കും. ഉച്ചയ്ക്ക് 2.46ന് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കും. അടുത്ത പൂജകൾക്ക് ശേഷം അന്നേ ദിവസം 17ന് നട തുറക്കും.