മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പൊലീസ്
മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അനുവദിച്ചില്ല. ബലപ്രയോഗം നടത്തരുതെന്ന് രാഹുൽ പോലീസിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന് പുറത്ത് വന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്നിൽ നിന്ന് തള്ളിയിട്ട് ബലമായി ജീപ്പിലേക്ക് വലിച്ചിഴച്ചു.
വെളുപ്പിന് വീടിന് മുമ്പിൽ വന്ന് മുട്ടിയപ്പോൾ തുറന്ന് പൊലീസ് നടപടികളോട് സഹകരിച്ചയാളാണ് താൻ. . എന്നിട്ടും എന്തിനാണ് തനിക്കെതിരെ ബലപ്രയോഗം നടത്തിയതെന്ന് അദ്ദേഹം പോലീസിനോട് ചോദിച്ചു. ഇക്കഴിഞ്ഞ ഡിസംബറില്‍ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്.