November 27, 2024, 10:24 pm

ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർമാതാവ് സുരേഷ് കുമാറും അഡ്വ. പ്രിയാ അജയനും

ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് സിനിമാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെയും അഡ്വ. പ്രിയാ അജയനെയും ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക് നാമനിർദേശം ചെയ്തത്. പാലക്കാട് നഗരസഭയുടെ അധ്യക്ഷയായിരുന്ന പ്രിയ അജയൻ ഈയിടെയാണ് രാജിവെച്ചത്. തുടർന്നാണ് സംസ്ഥാന കമ്മറ്റിയിലേക്ക് പ്രിയ അജന്റെ പേര് നിർദ്ദേശിച്ചത്.

46-ാം വാർഡായ വലിയങ്ങാടിയിൽ നിന്നുമാണ് പ്രിയ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വർഷത്തോളം നഗരസഭാ അധ്യക്ഷയായി പ്രവർത്തിച്ച പ്രിയ അജയൻ ആർഎസ്എസ് പിന്തുണയോടെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജി സുരേഷ് കുമാർ വളരെക്കാലമായി ബിജെപി അനുഭാവിയായിരുന്നു. ആദ്യമായാണ് പാർട്ടി പദവിയിലേക്ക് എത്തുത്. നടി മേനകയുടെ ഭർത്താവും കീര്‍ത്തി സുരേഷിന്റെ പിതാവുമാണ് സുരേഷ് കുമാർ.

സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും സിനിമാ നടന്‍ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി നേരത്തേ തിരഞ്ഞെടുത്തിരുന്നു. ദേവന്‍ സ്വന്തം പാര്‍ട്ടിയായ കേരള പീപ്പിള്‍സിനെ ബി ജെ പിയില്‍ ലയിപ്പിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിലായിരുന്നു ദേവന്റെ ബിജെപി പ്രവേശനം.

You may have missed