ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ബിൽക്കിസ് ബാനോവിന് നീതി ലഭിച്ചുവെന്ന കേസിലെ സാക്ഷി
നിയമവ്യവസ്ഥയെ ഗുജറാത്ത് സർക്കാർ അട്ടിമറിച്ചെന്നാണ് സുപ്രീംകോടതി വിമർശനം. പ്രതികളെ വിട്ടയക്കാൻ രാഷ്ട്രീയ അനുമതി നൽകിയ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയാണ് വിധി. ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ബിൽക്കിസ് ബാനോവിന് നീതി ലഭിച്ചുവെന്ന കേസിലെ സാക്ഷി. ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും പ്രതികരണം.
ബിൽക്കിസ് ബാനോ കേസിൽ തിരിച്ചടി ഒഴിവാക്കാൻ ഗുജറാത്ത് സർക്കാരിനൊപ്പം കേന്ദ്രസർക്കാരും എല്ലാ നീക്കങ്ങളും സുപ്രീംകോടതിയിൽ നടത്തിയിരുന്നു.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർക്കാരിനായി ഹാജരായത്.ഗുജറാത്തിലെ ദേവഗഡ് ബാരിയയിലുള്ള ബിൽക്കിസ് ബാനോയുടെ അകന്ന ബന്ധുക്കൾ പടക്കം പൊട്ടിച്ചാണ് സുപ്രീം കോടതി വിധിയെ സ്വീകരിച്ചത്.കോടതിയിൽ തട്ടിപ്പിലൂടെ പ്രതികൾ വിധി നേടിയെന്ന് ഗുജറാത്ത് സർക്കാരിന് അറിയാമായിരുന്നു. പ്രതികളുമായി ഒത്തുകളിച്ച ഒരു സർക്കാരിന് തുടരാൻ അവകാശമുണ്ടോ എന്ന ചോദ്യം വിധിയോടെ ശക്തമാകുകയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി നേരത്തെ റദ്ദാക്കുകയും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും ഉത്തരവിട്ടിരുന്നു.