അനധികൃതമായി നടത്തി വന്നിരുന്ന അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്

മധ്യപ്രദേശിലെ ഭോപ്പാലിൽ അനധികൃതമായി നടത്തി വന്നിരുന്ന അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്.അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. 26 പെൺകുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു.
കാണാതായ പെൺകുട്ടികളെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്‌ടർ അനിൽ മാത്യുവിനോട് ചോദിച്ചപ്പോൾ തൃപ്‌തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്. മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന അനാഥാലയത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി