ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ക്ഷണം

അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ ക്ഷണിച്ചു. ഗണേഷ് കുമാറിനെ സംഘാടകർ പരിപാടിയിലേക്ക് നേരിട്ട് ക്ഷണിച്ചു. രാമക്ഷേത്ര നിർമാണം അതിവേഗം അയോധ്യയിൽ പുരോഗമിക്കുകയാണ്. അയോധ്യയും പരിസരവും ക്ഷേത്ര നഗരിയായി മാറ്റുന്നതിന് കോടിക്കണക്കിന് രൂപയാണ് ചെലവാക്കിക്കൊണ്ടിരിക്കുന്നത്
അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 1,800 കോടിയാണ് പ്രാഥമികമായി കണക്കാക്കിയ തുക. ഈ കണക്കിൽ നിർമ്മാണച്ചെലവ്, അസംകൃത വസ്തുക്കൾ, യന്ത്രങ്ങൾ, തൊഴിലാളികൾ, മറ്റ് ഭരണപരമായ ചെലവുകൾ എന്നിവ ഉൾപ്പെടുന്നുഅതേസമയം അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടും. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും