April 23, 2025, 1:42 pm

യു.എസിലെ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഇന്ത്യവിരുദ്ധ ഗ്രാഫിറ്റികൾ കൊണ്ട് കാലിഫോർണിയയിലെ സ്വാമിനാരായൺ ക്ഷേത്രം വികൃതമാക്കിയതിന് പിന്നാലെയാണ് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.ഹേവാർഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോർഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കി.

സ്വാമിനാരായൺ ക്ഷേത്രം വികൃതമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് സമാനസംഭവം ആവർത്തിച്ചിരിക്കുന്നത്ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് (എച്ച്എഎഫ്) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്ഷേത്രം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്സ്വാമിനാരായൺ ക്ഷേത്രത്തിൽ നടന്ന ആക്രമണത്തെ അപലപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്തെത്തിയിരുന്നു