വിജയ തേരോട്ടം തുടർന്ന് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ നേര്

മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ ജനപ്രീതിയും ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലും ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് നേര്.സിനിമ റിലീസ് ആയി 15 ദിവസം പിന്നിടുമ്പോഴും തിയറ്ററിൽ ചിത്രത്തിന് നിറഞ്ഞ ആസ്വാദകരാണ്. ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്.റിലീസ് ചെയ്യപ്പെട്ട ഏതാണ്ടെല്ലാ മാര്‍ക്കറ്റുകളിലും വന്‍ പ്രദര്‍ശന വിജയമാണ് നേടുന്നത്. യുഎസ് അടക്കമുള്ള പല വിദേശ മാര്‍ക്കറ്റുകളിലും അതാണ് സാഹചര്യം.
മോഹൻലാലും ജീത്തു ജോസഫും കൈകോർക്കുന്നുവെന്നത് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതൽ സിനിമയിലേക്ക് ആകർഷിച്ചത്.18 സ്ക്രീനുകള്‍ എന്നത് രണ്ടാം വാരം 26 ആയും മൂന്നാം വാരം ആയപ്പോഴേക്ക് 48 ആയും വര്‍ധിച്ചിരിക്കുകയാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂര്‍വ്വമാണ് ഈ ജനപ്രീതി ഇപ്പോഴിതാ പതിനഞ്ച് ദിവസം പൂർത്തിയാക്കുമ്പോൾ ആരാധകർ സിനിമ ഏറ്റെടുത്തതിലെ സന്തോഷം പങ്കുവെച്ച് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ബോക്സോഫീസിലും റെക്കോഡ് വിജയം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് നേര്. 15 ദിവസം കൊണ്ട് കോടികളാണ് ചിത്രം നേടിയത്. 8 ദിവസം പിന്നിട്ടപ്പോഴേക്കും ചിത്രം 50 കോടി കളക്ഷൻ നേടിയിരുന്നു.