ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി ഇന്ന് ലേലം ചെയ്യും

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും നാലിടത്തെ സ്വത്തുവകകൾ ഇന്ന് ലേലം ചെയ്യും.ഇന്ന് ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നനാലു വസ്തുവകകൾക്കുമായി 19.2 ലക്ഷം രൂപ കരുതൽ വില നിശ്ചയിച്ചിട്ടുണ്ട്.
നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. മഹാരാഷ്‌ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവികസ്വത്തുക്കളുടെ ലേലമാണ് നടക്കുന്നത്.രത്‌നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്പഴത്തോട്ടവും ഇതിൽ ഉൾപ്പെടുന്നുകള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയ സ്വത്തുക്കളാണിത്.കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സഫേമ) അതോറിറ്റി പിടിച്ചെടുത്ത ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് ഇവ.