പത്തനംതിട്ട വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പൊലീസുകാർക്ക് നേരെ ആക്രമണം

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് പൊലീസ് സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ യൂണിഫോം വലിച്ചുകീറി.
നേരത്തെ പീഡനക്കേസിലും പ്രതിയായിരുന്നു മണി. അതിക്രമത്തിനിടെ ഇയാൾ പൊലീസുകാരിൽ ഒരാളുടെ യൂണിഫോമും വലിച്ചുകീറി. അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് പിടികൂടി.