April 23, 2025, 1:49 pm

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് – ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാന്‍ യൂത്ത് കോൺഗ്രസ് പ്രവർത്തരെത്തിയിരുന്നുപിന്നാലെ, ബി.ജെ.പി പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലായി ഉദ്യോ​ഗസ്ഥർ നിലയുറപ്പിച്ചതോടെ നിലവിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. അതേസമയം, നിലവിൽ സ്ഥലത്ത് സംഘർഷം തുടരുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്തേക്കെത്തും. പ്രതിഷേധിക്കുന്ന യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യം. എന്നാൽ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്.