അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി

അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിമുഴക്കിയ രണ്ടുപേരെ അറസ്റ്റുചെയ്തു. തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്സുബൈർ ഖാൻ എന്നയാളാണ് ബോംബ് ഭീഷണി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്.ടി.എഫ് ചീഫ് അമിതാബ് യാഷ് എന്നിവര്‍ക്കെതിരെയും ഇവരുടെ ഭീഷണി സന്ദേശത്തില്‍ പരാമര്‍ശമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അറസ്റ്റിലായവർ യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്@iDevendraOffice എന്ന എക്സ് ഹാൻഡിലിൽ നിന്നാണ് പോസ്റ്റ് വന്നത്. ഭീഷണി സന്ദേശം അയയ്ക്കാനായി രണ്ട് ഇമെയിൽ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫ് പറഞ്ഞു.