April 20, 2025, 6:27 pm

പെന്‍ഷന്‍: മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംഎന്തുകൊണ്ട് പെന്‍ഷന്‍ നല്‍കിയില്ലെന്ന് മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും വിശദീകരണം നൽകണമെന്നാണ് നിർ‌ദ്ദേശം.വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷ​മായി വിമർശിച്ചിരുന്നു

1,600 രൂപ പെൻഷൻ നൽകാനില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു സർക്കാരിന്റെ ആദ്യ വിശദീകരണം. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹ‍ർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.പെൻഷൻ കൊടുക്കാനില്ലെങ്കിൽ‌ മൂന്ന് മാസത്തെ ചെലവ് സർക്കാർ വഹിക്കേണ്ടി വരുമെന്നും കോടതി താക്കീത് നൽകിയിരുന്നു.