റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്‌വാലെ ) കേരളഘടകം തുടങ്ങി വച്ച ” നവകേരളം എൻ. ഡി. എ സർക്കാരിലൂടെ ” എന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് ശബരിമല ആചാര സംരക്ഷണത്തിന്റെ സമര പശ്ചാതലത്തിൽ രൂപംകൊണ്ട ‘ആർഷ ഭാരത ധർമ്മ രക്ഷാ പാർട്ടി ‘
എറണാകുളം : എൻ.ഡി.എ ഘടക കക്ഷിയായ
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) കേരളഘടകം തുടങ്ങി വച്ച ” നവകേരളം എൻ.ഡി.എ സർക്കാരിലൂടെ ” എന്ന ക്യാമ്പയിന്റെ സിന്ഡിക്കേറ്റിൽ ആർഷ ഭാരത ധർമ്മ രക്ഷാ പാർട്ടിയെ ഉൾപ്പെടുത്തിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.ആർ.സോംദേവ് അറിയിച്ചു.ആർഷ ഭാരത ധർമ്മരക്ഷാ പാർട്ടി പ്രസിഡന്റ് ശ്രീ. രമേഷ് ജി വളൂർ ഉൾപ്പടെ പാർട്ടി ഫൗണ്ടർ മെമ്പർമാരായ സത്യൻ എറണാകുളം, ഗോപകുമാർ ആലപ്പുഴ, അനിൽകുമാർ.പി.ടി, ജനറൽ സെക്രട്ടറി ജയൻ പോറ്റി, ഓർഗാനൈസിങ്ങ് സെക്രട്ടറി കെ.ദാമോദരൻ കോഴിക്കോട്, ട്രഷ്റർ ശ്രീമതി.ആർ.വാത്സല തുടങ്ങിയവർ എറണാകുളത്ത് എത്തിയാണ് പി.ആർ.സോംദേവിനെ നേരിൽകണ്ട് പിന്തുണ അറിയിച്ചത്.2018 ൽ സ്ഥാപിതമായ എണ്ണായിരത്തോളം അംഗങ്ങളുള്ള ഐക്യ നായർ സമാജത്തിന്റെയും, ശ്രീ. ജയകുമാർ, മോഹൻദാസ് പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോട്ടയവും, തൃശ്ശൂരും കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദു സേവാ സമാജത്തിന്റെയും, മലപ്പുറം കേന്ദ്രീകരിച്ച് എം. നന്ദകുമാർ, ഭരത് മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഹിന്ദു ലീഗിന്റെയും പിന്തുണയുള്ള പാർട്ടിയാണ്
ആർഷ ഭാരത ധർമ്മ രക്ഷാ പാർട്ടി. “കേരളത്തിൽ – ഭാരതീയ സാംസ്‌കാരത്തിന്റെ പുനസ്ഥാപനവും, ന്യുനപക്ഷ മത പ്രീണനത്തിനെതിരെയുള്ള പോരാട്ടവും” എന്ന മുദ്രാവാക്യം മുൻനിർത്തി ആചാര സംരക്ഷണം;വേദ പഠനവും, നിയമവും, ഭരണഘടനയും, പ്രാഥമിക വിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തുക; രാമരാജ്യം എന്ന ആശയം പ്രചരിപ്പിക്കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങൾ നടപ്പിലാക്കുമെന്ന് ചർച്ചാവേളയിൽ
ആർഷ ഭാരത ധർമ്മരക്ഷാ പാർട്ടി പ്രസിഡന്റ് ശ്രീ. രമേഷ് ജി വളൂർ പറഞ്ഞു.കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നാം തിയതി ശബരിമല ഭക്തജനങ്ങൾക്കെതിരെ തിരുവിതാംക്കൂർ ദേവസ്വം ബോർഡും, കെ. എസ്. ആർ. ടി. സി യും നടത്തിയ ജനദ്രോഹ നയങ്ങൾക്കെതിരെ നിലയ്ക്കലിൽ വച്ച് ആർഷ ഭാരത ധർമ്മ രക്ഷാ പാർട്ടിയുടെയും ഐക്യ നായർ സഭയുടെയും നേതൃത്വത്തിൽ നടത്താനിരുന്ന ഉപവാസ സമര പരിപാടിയിൽ ഉദ്ഘാടക കർമ്മത്തിൽ പങ്കെടുക്കാമെന്നുപറഞ്ഞ ശോഭാ സുരേന്ദ്രനെ നിർബന്ധപൂർവ്വം പിന്മാറ്റിയത് നിലവിലെ ബി. ജെ. പി നേതൃത്വത്തിന്റെ സ്ഥിരം മുഖം-തിരിക്കൽ നയമായിരുന്നുവെന്ന് ധർമ്മ രക്ഷാ പാർട്ടി ഭാരവാഹിക്കൾ കുറ്റപ്പെടുത്തി.നിലക്കൽ ഉപവാസ സമരത്തിനുള്ള അനുമതി ദേവസ്വം ബോർഡ് നിഷേധിച്ചപ്പോൾ ബി. ജെ. പി നേതൃത്വം ഇടപെടാതിരുന്നത് അപലപനീയമെന്ന് ധർമ്മ രക്ഷാ പാർട്ടി കോർ കമ്മിറ്റി അംഗവും ലീഗൽ വിഭാഗം മേധാവിയുമായ പി. ടി. അനിൽ കുമാർ അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) ദേശീയ വൈസ് പ്രസിഡന്റ് ശ്രീമതി. നുസ്രത്ത് ജഹാൻ നയിക്കുന്ന “നവ കേരളം എൻ. ഡി. എ സർക്കാരിലൂടെ ” എന്ന ക്യാമ്പയിന് പിൻന്തുണ പ്രഖ്യാപിച്ച ആർഷ ഭാരത ധർമ്മ രക്ഷാ പാർട്ടി എന്ന സഹോദര സംഘടനക്ക് പാർട്ടിയുടെ പേരിൽ നന്ദി രേഖപെടുത്തുന്നതായും, തുടർന്നുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൂടിയാലോചനായോഗങ്ങളിലൂടെ തീരുമാനിക്കുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്‌വാലെ ) സംസ്ഥാന കൺവീനർ പി. ആർ. സോംദേവ് പറഞ്ഞു.