അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്തിന് ക്ഷണം
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് നടൻ രജനികാന്തിന് ക്ഷണം. ബിജെപി നേതാവ് അർജുനമൂർത്തി രജനികാന്തിന്റെ വസതിയിലെത്തി അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചു. രജനികാന്തിനൊപ്പം നിൽക്കുന്ന ചിത്രവും അർജുനമൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
“ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു!” നമ്മുടെ പ്രിയ നേതാവ് രജനികാന്തും കുടുംബവും അയോധ്യ കുംബാഭിഷ്കത്തിന് അദ്ദേഹത്തിന്റെ വസതിയിൽ ക്ഷണിച്ചു. അർജുനമൂർത്തി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു