November 27, 2024, 10:11 pm

ഞായറാഴ്ച അല്ലെങ്കിൽ ആയില്യം നാളിൽ എട്ടു മൺകലത്തിൽ ‘അഷ്ടനാഗപ്പൊങ്കാല ‘ അഷ്ടനാഗപ്രീതിയ്ക്ക് ഭക്തർ വഴിപാട് നടത്തുന്ന മഹാ സർപ്പക്കാവ്

തൊഴുതുമടങ്ങുമ്പോൾ നാഗദേവതകൾ കൂട്ടായി വന്ന് കുടുംബത്തെ കാത്തു രക്ഷിക്കുന്ന ക്ഷേത്രം. അൽഭുത ശക്തിയുള്ള സർപ്പക്കാവ്. ചരടുജപൂജയിലൂടെ ദേശപ്രസിദ്ധമായ നാഗദേവസ്ഥാനം. അറിയുക, ദർശനം നടത്തുക, കഷ്ടതകളിൽ നിന്ന് രക്ഷനേടുക. ഇത് കലിയുഗത്തിലെ അതിശയിപ്പിക്കുന്ന സർപ്പക്ഷേത്രം. സർപ്പദോഷം മൂലം കുടുംബ വിഷമതകളും കാര്യതടസ്സവും കൊണ്ട് ദു:ഖിക്കുന്നവർക്ക് തിരുവന്തപുരം, പള്ളിപ്പുറത്ത് നാഗദേവസന്നിധി രക്ഷയാകുന്നു. പറഞ്ഞറിയിക്കാനാവാത്ത അനുഗ്രഹശക്തിയാൽ ഇഷ്ട പ്രാർത്ഥനകൾക്ക് വളരെ വേഗം ഫലം തരുന്ന അത്ഭുത നാഗദേവതകൾ വാഴുന്ന സർപ്പക്കാവ് . സർപ്പക്കാവിലെ മണ്ണിൽ ചവിട്ടിയാൽ തന്നെ നാഗദോഷം കുറയുമെന്ന താന്ത്രിക അഭിപ്രായം വളരെ ശരിയെന്ന് തെളിയുന്നതിനാൽ കാവിന്റെ അനുഗ്രഹശക്തികൊണ്ട് കഷ്ടകാലം തീരുമെന്ന അനുഭവസ്ഥർ പറഞ്ഞു കേട്ടറിഞ്ഞ് എത്തുന്ന നാനാജില്ലകളിൽ നിന്നുമുള്ള ഭക്തർ, വിശേഷിച്ച് സ്ത്രീ ഭക്തർ ക്ഷേത്ര ദർശനം കൊണ്ട് വലിയ മാറ്റവും കാര്യസിദ്ധിയും ലഭിച്ചതായി പറയുന്നത് സർപ്പക്കാവിന്റെ അത്ഭുത ശക്തിയ്ക്ക് തെളിവായി മാറുന്നു. വിവാഹതടസ്സവും, സന്താനഭാഗ്യമില്ലായ്മയും കൊണ്ട് വിഷമിക്കുന്നവർ ഈ നാഗസന്നിധിയിൽ ഏഴ് ആയില്യം നാൾ പാൽപ്പായസ പൊങ്കാലയർപ്പിച്ചാൽ , അതിനുള്ളിൽ ആഗ്രഹിക്കുന്ന തരത്തിൽ അനുകൂല ഫലം കിട്ടുന്ന ക്ഷേത്രമാണിത്.

സർപ്പക്കാവിനകത്ത് , കൃഷ്ണശിലയിൽ നിർമ്മിച്ച ശ്രീകോവിലിനകത്ത് സർപ്പശ്രേഷ്ഠനായ വാസുകീ ഭഗവാനും, സർപ്പ രാജ്ഞിയായ നാഗയക്ഷിയമ്മയും ഒന്നിച്ചു വാഴുന്നു. ഒരു ശ്രീകോവിലിനകത്ത് രണ്ടു മഹാ ശക്തികളെ ദർശിക്കാൻ കഴിയുന്നത് നാഗാരാധകർക്ക് വലിയ സന്തോഷം നൽകുന്നു. സർപ്പവിഗ്രഹങ്ങൾ മാത്രമുള്ള ക്ഷേത്രം . നിത്യവും നടതുറക്കുന്ന സർപ്പക്കാവ്. (രാവിലെ 6.30 മുതൽ 11 വരെ ) സർപ്പങ്ങൾക്ക് ശ്രീകോവിലും നിത്യപൂജയും അത്യപൂർവമാണ് എന്നതിനാൽ ഈ ക്ഷേത്രത്തിന് സവിശേഷ പ്രാധാന്യം കൈവരുന്നു. ഏറ്റവും ശ്രേഷ്ഠമായ മറ്റൊരു കാര്യം ഈ ക്ഷേത്രത്തിന്റെ താന്ത്രിക ചൈതന്യമാണ്. നാഗാരാധനയുടെ ഏറ്റവും ഉന്നതമായ , വാസുകീ ഭഗവാൻ പ്രത്യക്ഷപ്പെട്ട് കുടിയിരിക്കുന്ന മനയായ തൃശൂർ പാമ്പുംമേക്കാട്ട് മനയിലെ കാരണവർ ബ്രഹ്മശ്രീ. പി.എസ്.ശ്രീധരൻ നമ്പൂരി താന്ത്രിക സ്ഥാനം വഹിക്കുന്ന സർപ്പക്ഷേത്രം എന്ന വലിയ പ്രത്യേകത ക്ഷേത്ര ചൈതന്യത്തിലും അനുഗ്രഹശക്തിയിലും തെളിഞ്ഞു കാണാം. ഒരു വിളിയ്ക്ക് മറുവിളിയായി സർപ്പദേവതകൾ അനുഗ്രഹം തരുന്നത് ക്ഷേത്രത്തിന്റെ താന്ത്രിക വിശുദ്ധികൊണ്ടു കൂടിയാണ്. പുരാതനമായ ഈ സർപ്പക്കാവ് മാസം തോറും ആയില്യ പൂജ മാത്രം നടത്തി വന്നി രുന്ന കാലത്തിൽ നിന്ന് ഏതാണ്ട് ആറു വർഷം മുൻപ് നിത്യവും നടതുറന്ന് പൂജയിലേയ്ക്ക് മാറിയ ശേഷം എണ്ണമറ്റ വിവാഹം, സന്താനഭാഗ്യം , കുടുംബപരമായ പ്രശ്നങ്ങൾ, തൊഴിൽ, ഗൃഹം, ഭൂമി ഒക്കെ ഭക്തർക്ക് ആഗ്രഹിക്കുന്ന പ്രാർത്ഥന പോലെ നൽകിയ മഹാശക്തി നാഗദൈവങ്ങൾ ഇന്ന് ദക്ഷിണേന്ത്യയിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. തമിഴ്നാട്, ആന്ധ്രാ, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ നേരിട്ടും ഓൺലെെൻ ആയും വഴിപാട് നടത്തി കാര്യവിജയം നേടുന്നു.

സർപ്പദേവതകൾ സത്യമാണെന്ന് തെളിയിക്കുന്ന ക്ഷേത്രം. തൊഴുതുമടങ്ങുമ്പോൾ നാഗദേവ ശക്തി കൂട്ടായി വന്ന് കുടുംബത്തെ രക്ഷിക്കുന്ന ക്ഷേത്രം. അല്പമെങ്കിലും സർപ്പദോഷമുണ്ടെങ്കിൽ കുടുംബത്തിൽ അത് പല വിധ ബുദ്ധിമുട്ടുകൾ തീർക്കും. നാഗാരാധന, സർപ്പസ്ഥാന ദർശനം, വഴിപാട് , പ്രാർത്ഥന എന്നിവ നിരന്തരം നടത്തി ദോഷം കുറയ്ക്കാനാകും. ചരടുജപ പൂജയാണ് ഇവിടെ ഏറ്റവും പ്രസിദ്ധം. മേൽശാന്തി നാഗവിഗ്രഹങ്ങൾക്ക് മുന്നിലിരുന്ന് നമ്മുടെ ദോഷങ്ങൾ ഗ്രഹിച്ച് അവ മാറുന്നതിനായി പൂജ നടത്തി , നാഗവിഗ്രഹത്തിൽ സമർപ്പിച്ചിട്ടുള്ള നാഗശക്തിയുള്ള ചരട് ഭക്തർക്ക് നൽകുന്നു. ഇത് ശരീരത്തിൽ ധരിക്കാം. വളരെ വ്യക്തമായി നമുക്ക് മാറ്റം ലഭിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും. വാഹനം, കച്ചവടസ്ഥാപനം , എന്നിവയ്ക്കും ചരട് ജപിച്ചുനൽകുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ 10.30 വരെ ചരട് ജപപൂജയുണ്ട്. വാട്സാപ്പിൽ വിവരം നൽകിയാൽ ചരട് ജപ പൂജ നടത്തി ചരട് , പ്രസാദം എന്നിവ തപാലിൽ / കൊറിയർ വഴി സ്വദേശത്തോ വിദേശത്തോ അയക്കാനും സംവിധാനമുണ്ട്. കേട്ടറിഞ്ഞ് എത്തുന്നവർക്കെല്ലാം പ്രാർത്ഥനകൾക്ക് വലിയ ഫലം തരുന്ന കാര്യതടസ്സം നീങ്ങുന്ന , വിവാഹ , സന്താനഭാഗ്യം ലഭിക്കുന്ന ഒരു മഹാശക്തി നാഗദേവതാ സ്ഥാനമാണിത്. കുടുംബത്തിനും സന്തതി പരമ്പരകൾക്കും ഭാവികാല സുരക്ഷയ്ക്കും , ആഗ്രഹസാഫല്യത്തിനും ഈ മഹാനാഗ ശക്തി ദേവസ്ഥാനത്ത് ദർശനം നടത്തുക. സർപ്പദേവതകളുടെ അനുഗ്രഹമില്ലാതെ നമുക്ക് മുന്നോട്ട് പോകുക അസാദ്ധ്യമാണ്. കാരണം സർപ്പദോഷം അത്രയേറെ കുടുംബത്തിൽ വിഷമതകൾ സൃഷ്ടിക്കും. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ഏതാണ്ട് 22 കി.മീ. സഞ്ചരിക്കുമ്പോൾ കണിയാപുരം KSRTC ഡിപ്പോയ്ക്ക് അര കി.മീ. വടക്കായി NH റോഡരുകിൽ പള്ളിപ്പുറം വില്ലേജാഫീസിന് തൊട്ടുപിറകിലായി സ്ഥിതി ചെയ്യുന്ന ഈ നാഗദേവസ്ഥാനത്ത് വന്ന് തൊഴുത് നെയ് വിളക്ക് വിളക്ക് വച്ച് പാൽ പായസ പൊങ്കാലയർപ്പിച്ച് പ്രാർത്ഥിച്ചാൽ അത്ഭുതകരമായ ഫലം ഉറപ്പാണ്.

You may have missed