മോദിയുടെ പടുകൂറ്റൻ മണൽച്ചിത്രം ഒരുങ്ങുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരമൊരുക്കി അദ്ദേഹത്തിന്റെ പടുകൂറ്റൻ മണൽ ചിത്രം ഒരുങ്ങുന്നു. ജനുവരി മൂന്നിന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുംപ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലാണ് മണൽ ചിത്രം ഒരുക്കുന്നത്.
10 ദിവസം എടുത്താണ് ചിത്രം പൂർത്തിയാക്കുക നിറങ്ങൾക്ക് പകരം മണൽ പൊടികൾ ആണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കാഡ് ആകുമെന്നും ഇത്രയും വലിയ മണൽ ചിത്രം ആരും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഏകഭാരത് ശ്രേഷ്ട ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത കോണുകളില്‍ നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം തീര്‍ക്കുന്നത്.ചിത്രരചനയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വടക്കുനാഥ ക്ഷേത്രം മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നിർവഹിച്ചു.