November 28, 2024, 1:20 am

മൈത്ര ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷം

പൂർവ്വ വിദ്യാർത്ഥി സംഗമംസംഘടിപ്പിച്ചു : മൈത്ര ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷം മെത്രാരവത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പി . മൈത്ര സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കപെട്ട പരിപാടി നിലമ്പൂർ നിയോജകമണ്ഡലം എംഎൽഎ പി വി അൻവർ ഉദ്ഘാടനം ചെയ്തു . വിശിഷ്ഠതിഥി മലപ്പുറം ജില്ലാ കളക്റ്റർ വി ആർ വിനോദ് ഐ എ എസ് പൂർവ്വ അധ്യാപകരെ ആദരിച്ചു .ഉർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാഗതസംഘം ചെയർമാൻ കൂടിയായിട്ടുള്ള ശ്രീമതി ജിഷ സി അധ്യക്ഷത വഹിച്ചു നാളിതുവരെ പല വർഷങ്ങളിലായി സേവനം ചെയ്ത നിലവിൽ സർവീസിൽ നിന്നും വിരമിച്ചവരും , സർവീസിൽ ഇപ്പോൾ തുടരുന്നവരുമായ അധ്യാപകരും , ഈ കാലയളവിൽ പഠിച്ചിറങ്ങിയ പല മേഖലകളിലായി എത്തിച്ചേർന്ന വിദ്യാർത്ഥികളുമായ 100 കണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു . വർഷങ്ങൾക്ക് മുൻബ് ഒരുമിച്ചു ഒരു ക്ലാസ് മുറിയിൽ ഇരുന്ന് പഠിച്ചവർ പഴയ ഓർമകൾക്ക് പുതു ജീവൻ നൽകകി പരിപാടിയുടെ ഭാഗമായി പെൻഷനേഴ്സ് ആൻഡ് എംപ്ലോയിസ് സംഗമം ഡി ഡി സഫറുള്ള ഉദ്ഘാടനം ചെയ്തു , നിസാർമാസ്റ്റർ അധ്യക്ഷനായി മുഹ്സിൻ മാസ്റ്റർ പദ്ധതി വിഷതീകരിച്ചു , വ്യാപാരി വ്യവസായി സംഗമം ഹെഡ്മാസ്റ്റർ ശ്രീ ജബ്ബാർ ഉദ്ഘാടനം ചെയ്തു പി ടി അഷ്‌റഫ്‌ അദ്യക്ഷനായി , കർഷക സംഗമം ജാഫർ മാസ്റ്റർ വിഷയവതാരണo നടത്തി ഇ കെ സിദ്ധീഖ് അധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാന കുറുമാടൻ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയ്യർപേയ്സൺ കെ ടി അലീമ , അരീക്കോട് ബ്ലോക്ക് മെമ്പർ ജമീല അയ്യൂബ് പൂർവ്വ വിദ്യാർത്ഥി സംഘാടക സമിതി ചെയർമാൻ കെ അബൂബക്കർ , പി ടി എ പ്രസിഡന്റ് കെ പി മുഹമ്മദ്‌ റഫീഖ് , എസ് എം സി ചെയർമാൻ കെ ജാഫർ , പികെ അബ്ദുറഹ്മാൻ ,വി കെ ആലികുട്ടി , പി കെ അഷ്‌റഫ്‌ ,സീനിയർ അസിസ്റ്റന്റ് സുജ കെ ബാലൻ , എംപി സഫ്‌വാൻ , പി സകീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed