നരേന്ദ്രമോദിയുടെ പ്രചരണബോർഡുകൾ മാറ്റിയത് സിപിഎം ന്റെ വേഷങ്കെട്ട്
നരേന്ദ്രമോദിയുടെ പ്രചരണബോർഡുകൾ മാറ്റിയത് സിപിഎം ന്റെ വേഷങ്കെട്ടെന്നും, തൃശൂർ മേയർ കളിപാവയാകരുതെന്നും എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്‌വാലെ ) കേരള ഘടകം.
തൃശൂർ : തൃശൂർ മേയറുടെ നേതൃത്വത്തിൽ ജനുവരി മാസം മൂന്നാം തിയതി തൃശൂർ തെക്കിൻക്കാട് മൈതാനിയിൽ ബി. ജെ. പി യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കനിരിക്കുന്ന മഹിളാ സംഗമം എന്ന പരിപാടി സംബന്ധിച്ച പ്രചരണ ബോർഡുകൾ അനധികൃതം എന്ന് പറഞ്ഞ് അഴിച്ച് മാറ്റിയതിനെ തുടർന്നാണ് പാർട്ടി സംസ്ഥാന സംസ്ഥാന കൺവീനർ പി.ആർ.സോംദേവ് ഇത്തരത്തിൽ ഒരു വാർത്താപ്രതികരണം നടത്തിയത്. നവകേരള സദസ്സ് എന്ന ദൂർത്തിനുവേണ്ടി ലക്ഷങ്ങൾ പിരിവെടുത്ത് സിപിഎം സ്പോൺസേർഡ് പ്രചരണ ബോർഡുകൾ തൃശൂർ റൗണ്ടിൽ നിരത്തിയപ്പോൾ തോന്നാത്ത അമ്മർഷം, മോദിയോട് തോന്നിയത് അരിയാഹാരം കഴിക്കുന്ന ഏതു മലയാളിക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും, സിപിഎം ന്റെ വേഷങ്കെട്ട് നടപ്പിലാക്കുന്ന കളിപ്പാവയാവരുത് തൃശൂർ മേയർ എന്നുമായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) സംസ്ഥാന അധ്യക്ഷൻ പി. ആർ. സോംദേവിന്റെ പ്രതികരണം.നരേന്ദ്രമോദിക്കെതിരെ തൃശൂരിൽ നടന്ന സി. പി. എം ന്റെ ഇരട്ടതാപ്പ് 2026 അസ്സബ്ലി ഇലക്ഷനോട് കൂടി അവസാനിക്കുമെന്നും, മോദിക്കൊപ്പം ബി. ജെ. പി മാത്രമല്ല പാവങ്ങളുടെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി കൂടി കേരളത്തിൽ അടിയുറച്ച് നിലനിൽക്കുനുണ്ട് എന്നും,തൃശൂരിൽ സിപിഎം-മേയർ കൂട്ട്ക്കെട്ട് കാണിച്ച തോന്നിവാസത്തിനെതിരെ മറുപടി ഉണ്ടാകുമെന്നും തന്റെ പത്രകുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.ഡിസംബർ മാസം മുപ്പതാം തിയതി കേരളത്തിന്റെ സാംസ്‌കാരിക നഗരിയിൽ ശ്രീ.പി.ആർ.സോംദേവിന്റെ അധ്യക്ഷതയിൽ നളിനം ഓഡിട്ടോറിയത്തിൽ വച്ച് നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ 200ൽ പരം സംസ്ഥാന – ജില്ലാ നേതാക്കൾ പങ്കെടുത്ത നേതൃസംഗമത്തിൽ പാർട്ടി നേതൃത്വം തൃശൂരിൽ തേക്കിൻക്കാട് മൈതാനിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിക്ക് പാർട്ടി നേതൃത്വം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.