April 21, 2025, 4:11 am

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 മരണം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഗ്ലൗസ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം . ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. അർധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

തീപടര്‍ന്നതോടെ ഫാക്ടറിക്കുള്ളില്‍ അഞ്ച് പേര്‍ കുടുങ്ങിയതായി കമ്പനി ജീവനക്കാര്‍ പറഞ്ഞിരുന്നു. ബുള്ള ഷെയ്ഖ് (65), കൗസര്‍ ഷെയ്ഖ് (26), ഇഖ്ബാല്‍ ഷെയ്ഖ് (26), മഗ്രൂഫ് ഷെയ്ഖ് (25) എന്നിവരടക്കമുള്ളവരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്. “പുലർച്ചെ 2:15 ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്ത് എത്തിയപ്പോൾ ഫാക്ടറി മുഴുവൻ കത്തിനശിച്ചു