കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും

നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുകതൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും
മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലേക്ക് വരുമ്പോൾ നവകേരള സദസിനൊപ്പമുണ്ടായിരുന്ന ആന്‍റണിരാജുവും അഹമ്മദ് ദേവർകോവിലുമില്ല. ഗണേഷ്കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായതോടെ ഇരുവരും അവസാന നാലുമണ്ഡലങ്ങളിലെത്തുംഈ മാസം എട്ടിനാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നുനാളെ വൈകിട്ട് 3ന് തൃക്കാക്കരയിലും വൈകിട്ട് 5ന് പിറവത്തുമാണ് ആദ്യദിനം. ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂർത്തിയാകും.