പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം

ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കെഎസ്ആർടിസിയിലും കൂട്ട സ്ഥലംമാറ്റം. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ ജീവനക്കാർ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് സിഎംഡി ബിജു പ്രഭാകറാണ് ഉത്തരവിറക്കിയത്.57 പേര്‍ക്കആണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കി.ആന്റണി രാജു രാജി വെച്ച് കെ.ബി. ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓര്‍ഡര്‍ പുറത്തിറങ്ങിയത്.
മെക്കാനിക്കൽ വിഭാഗത്തിൽ 28 പേർക്കും കണ്ടക്ടർ വിഭാഗത്തിൽ 41 പേർക്കും ഡ്രൈവർ വിഭാഗത്തിൽ 47 പേർക്കുമാണ് ട്രാൻസ്ഫർ ലഭിച്ചത്. നേരത്തെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചിരുന്നു.മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിർദേശം നൽകി. ഉത്തരവ് പിൻവലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിർദേശം നൽകിയത്.