ഹെലി ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഹെലികോപ്ടർ ടൂറിസവുമായി സംസ്ഥാന ടൂറിസം വകുപ്പ്പുറമെ നിന്നും കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വേഗത്തില്‍ എത്തിപ്പെടാനായി ഹെലി ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തെ അനുഭവിച്ചറിയാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന സമയം പരമാവധി കുറക്കാനും മികച്ച ടൂറിസം അനുഭവം സമ്മാനിക്കാനുമായി ഹെലികോപ്ടർ ടൂറിസം സർവീസ് അഥവാ ഹെലി ടൂറിസം ആണ് ആരംഭിക്കുന്നത്.ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജുകള്‍, ട്രിപ്പുകള്‍ അതിന്റെ വിശദാംശങ്ങള്‍, ബുക്കിംഗ് ഉള്‍പ്പടെ കാര്യങ്ങള്‍ ടൂറിസം വകുപ്പ് മുന്‍ക്കൈയ്യെടുത്ത് നടപ്പാക്കും. ഇതിന് ഓപ്പറേറ്റര്‍മാരുമായി ധാരാണാ പത്രത്തില്‍ ഒപ്പുവെക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം കേരളത്തിന്റെ മനോഹാരിത പുതിയൊരു കാഴ്ചയിലൂടെ അനുഭവിക്കുവാന്‍ ഈ പദ്ധതി വിനോദസഞ്ചാരികളെ പ്രാപ്തരാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു.