April 23, 2025, 1:04 am

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസിൽ ഗാർഹിക പീഡന വകുപ്പ് ചേർത്ത് പൊലീസ്

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസിൽ ഗാർഹിക പീഡന വകുപ്പ് ചേർത്ത് പൊലീസ്. നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു . നിലവിൽ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ. ഇത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന ആശങ്ക ഇവർക്കുണ്ട്. വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടും.

ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏൽപ്പിക്കാൻ ഏർപ്പാട് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു നൗഫലും മാതാവും.കാട്ടാക്കടയിലെ വീട്ടിൽ നിന്ന് കടയ്ക്കലിലെ ബന്ധുവീട്ടിലേക്കാണ് ഇരുവരും പോയത്. അവിടെ വാഹനവും ഫോണും ഉപേക്ഷിച്ച് പൊലീസ് എത്തും മുൻപ് കടന്നുകളയുകയായിരുന്നു. ഷഹാനയുടെ മര​ണത്തെ തുടർന്ന് ഒളിവിൽപോയ നൗഫലും ഭർതൃമാതാവും രക്ഷപ്പെട്ട വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും ഫോണുകൾ നൗഫലിന്റെ സഹോദരഭാര്യയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ഷഹാനയുടെ മരണവിവരം അറിഞ്ഞയുടന്‍ ഇരുവരും ഒളിവിൽപോയിരുന്നു