April 23, 2025, 12:16 am

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമര്‍ശമുള്ളത്തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തിൽ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്

കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ഇന്നലെയാണ് എഡിഎമ്മിന്റെ ഓഫീസില്‍ കത്ത് ലഭിച്ചത്. ഇന്ന് തൃക്കാക്കര പൊലീസിന് കത്ത് കൈമാറുകയായിരുന്നു. പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.