കേന്ദ്രസര്‍ക്കാര്‍ ‘ഭാരത് റൈസ്’ അരി ഉടന്‍ വിപണിയിലെത്തും .
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി ഉടന്‍ വിപണിയിലെത്തും . കിലോഗ്രാമിന് 25 രൂപ നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്‌ക്കായി എത്തുക. രാജ്യത്ത് അരിയുടെ വില കുതിച്ചുയര്‍ന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ എത്തിച്ചത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്.
ഈ ബ്രാൻഡിന് കീഴിൽ സർക്കാർ ഇതിനകം മാവും പയറും വിൽക്കുന്നുണ്ട് . നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിൽക്കുക.
2023 നവംബർ 6 ന് കിലോയ്‌ക്ക് 27.50 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ ‘ഭാരത് ആട്ട’ പുറത്തിറക്കി. 10 കിലോ, 30 കിലോ പായ്‌ക്കറ്റുകളിൽ ഇത് ലഭ്യമാണ്. ഗോതമ്പിന്റെ വിലക്കയറ്റത്തെ തുടർന്നായിരുന്നു ഈ തീരുമാനം.