November 28, 2024, 2:12 am

മുസ്ലീംലീഗ് ജമ്മുകശ്മീരി നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു

മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. സംഘടന ദേശവിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഹുറിയത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസാറത്ത് ആലം ആണ് ഇപ്പോൾ സംഘടനക്ക് നേതൃത്വം കൊടുക്കുന്നത്. നേരത്തെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ നേതാവ്. അഖിലേന്ത്യാ ഹുറിയത്ത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസറത്ത് ആലമിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും, ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിച്ചെന്നുമാണ് കണ്ടെത്തൽ.

ഈ സാഹചര്യത്തിൽ സംഘടന നിരോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു. സംഘടന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

You may have missed