November 28, 2024, 3:54 am

നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസ് ; രോഗിയായ കുഞ്ഞിനെ വളര്‍ത്താൻ നിവര്‍ത്തിയില്ലെന്ന് മൊഴി

36 ദിവസം പ്രായമായ നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് അമ്മ. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്.കടുത്ത മാനസിക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ആണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. രണ്ടു മണിയോടെ ഉണർന്ന കുട്ടിയുടെ പിതാവ് കട്ടിലിൽ കുഞ്ഞിനെ അമ്മയോടൊപ്പം കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു.കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ് സുരിതയുടെ സഹോദരിയാണ് സജിയെയും പോത്തൻകോട് പൊലീസിനെയും വിവരം അറിയിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. സുരിതയും അമ്മയും സഹോദരിയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.വീടിന് പുറകുവശത്തെ വാതിൽ തുറന്നു കിടന്നത് സംശയത്തിന് ഇടയാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അമ്മയെ അപ്പോൾ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

You may have missed