കൊളസ്ട്രോളിനെ കുറിച്ച് അറിയേണ്ടതെന്തെല്ലാം
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാർക്കിടയിൽ പോലും കൊളസ്ട്രോൾ എന്നത് സ്ഥിരം കാഴ്ച്ചയാണ്. മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങളിലാണ് കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. ഇവ കൂടുതൽ കഴിക്കുന്നത് വളരെ അപകടകരമാണ്. കൊളസ്ട്രോൾ മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ്. എന്നാൽ നിങ്ങളുടെ രക്തത്തിൽ വളരെയധികം കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ തുടങ്ങിയാൽ, അത് ധമനിക്കും ഹൃദ്രോഗത്തിനും കാരണമാകും. നല്ലതും ചീത്തയുമായ കൊളസ്ട്രോൾ നമുക്കിടയിലുണ്ട്, അതായത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ , ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നിങ്ങനെ രണ്ട് തരം ലിപ്പോപ്രോട്ടീനുകളാണുള്ളത്. ഇത് കൊഴുപ്പും പ്രോട്ടീനും ചേർന്നതാണ്. എൽഡിഎൽ എന്നാൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നാണ് അറിയപ്പെടുന്നത്. ഇതിനെ മോശം കൊളസ്ട്രോൾ എന്നും വിളിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ ഗുണങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രതിരോധശേഷി വർധിപ്പിക്കൽ, ദഹനം, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം എന്നിവയ്ക്കും ഇത് വളരെയധികം സഹായിക്കുന്നു. സോലുബിൾ ഫൈബറാൽ സമ്പന്നമായ ഈ വിത്തുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചിയ വിത്തുകളിൽ കാണപ്പെടുന്നു. അതിനാൽ, കൊളസ്ട്രോൾ ഉള്ള രോഗികൾ ഇത് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.